ചോദ്യം
അനന്തരാവകാശം ആർക്കൊക്കെ ഉണ്ടാവും?
ഒരു പുരുഷൻ മരണപ്പെട്ടു.
ഭാര്യയും രണ്ടു പെൺമക്കളും ഉണ്ട് .
കൂടാതെ ജീവിച്ചിരിക്കുന്ന ഒരു സഹോദരനും മൂന്ന് സഹോദരിമാരും ഉണ്ട്.
മക്കൾ പാവങ്ങളായതിനാൽ എനിക്ക് സ്വത്ത് വേണ്ട എന്നാണ് സഹോദരൻ പറയുന്നത്. എന്നാൽ സഹോദരിമാർ വേണമെന്ന് ആവശ്യപ്പെടുന്നു.
ഇവർക്ക് എങ്ങനെയാണ് ഓഹരി ചെയ്ത് കൊടുക്കേണ്ടത്.സഹോദരൻറെ വിഹിതം സഹോദരിമാർക്ക് ലഭിക്കുമോ?
മറുപടി
പെൺമക്കൾക്ക് ആകെ സ്വത്തിന്റെ മൂന്നിൽ രണ്ടുഭാഗം 2/3 ഉണ്ടാകും.
ഭാര്യക്ക് അഥവാ ഇവരുടെ ഉമ്മാക്ക് ആകെ സ്വത്തിന്റെ എട്ടിൽ ഒരു ഭാഗത്തിനും 1/8 അവകാശമുണ്ട്.
ബാക്കിയുള്ള സ്വത്ത് സഹോദരങ്ങളായ നാലുപേർക്ക് ഉള്ളതാണ്.
ഇവർ അസ്വബ ആയതിനാൽ സ്ത്രീയുടെ ഇരട്ടി പുരുഷന് എന്ന രീതിയിൽ ഓഹരി ചെയ്യണം.
ഇതിൽ പുരുഷന് ലഭിക്കുന്നത് അഥവാ മയ്യത്തിന്റെ സഹോദരന് ലഭിക്കുന്നത് അദ്ദേഹം വേണ്ടെന്നു വെച്ചതിനാൽ ഇയാളുടെ വിഹിതവും മക്കൾക്കും ഭാര്യക്കും നൽകണം.
സഹോദരിമാരുടേത് അവർക്കും കൊടുക്കുക.
അല്ലാഹു അവൻറെ സ്വത്തിൽ നിശ്ചയിച്ച അവകാശത്തെ തടയാൻ നമുക്ക് പറ്റില്ലല്ലോ.
ഫത്‌ഹുൽ മുഈൻ
വ്യക്തിഗത സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ പ്രായോഗിക തീരുമാനങ്ങൾക്ക് നേരിട്ട് പണ്ഡിത മാർഗ്ഗനിർദ്ദേശം തേടുന്നത് നല്ലതാണ്.
അവലംബങ്ങൾ (References)
- Fath'hul mueen