രക്തം
MBF-0009

സമയം വൈകി വന്നാൽ അത് മെൻസസ് ആകുമോ?

2026 സെപ്റ്റംബർ 18മറുപടി നൽകിയത്: മുഈനുദ്ദീൻ ബാഖവി01 മിനിറ്റ്

ചോദ്യം

ഉംറക്ക് മക്കയിലെത്തിയ സ്ത്രീ മെൻസസ് നിൽക്കാൻ വേണ്ടി ഗുളിക കുടിച്ചിരുന്നു.
പക്ഷേ ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ദിവസം തെറ്റി രക്തം കണ്ടു.
അവൾ പറയുന്നത് ഇത് മെൻസസ് അല്ല എന്നാണ്.

ഇങ്ങനെ സമയം വൈകി വന്നാൽ അത് മെൻസസ് ആകുമോ?

മറുപടി

അതെ, എത്ര സമയം വൈകി വന്നാലും അത് മെൻസസ് ആയിട്ടാണ് പരിഗണിക്കപ്പെടുക.ഗുളിക കുടിച്ചത് കൊണ്ട് സാധാരണ രക്തം കാണുന്ന സമയത്ത് കണ്ടില്ല എന്നത് കൊണ്ട് അത് മെൻസസ് ആവാതിരിക്കില്ല.

രക്തം നിന്നതിനു ശേഷം കുളിച്ചു ശുദ്ധി ആയാൽ മാത്രമേ ഈ സ്ത്രീയ്ക്ക് ത്വവാഫ് ചെയ്യാനും പള്ളിയിൽ പ്രവേശിക്കാനും പറ്റുകയുള്ളൂ.

വ്യക്തിഗത സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ പ്രായോഗിക തീരുമാനങ്ങൾക്ക് നേരിട്ട് പണ്ഡിത മാർഗ്ഗനിർദ്ദേശം തേടുന്നത് നല്ലതാണ്.