നിസ്കാരം
MBF-0005

കസേര ഉപയോഗിച്ചുള്ള നിസ്കാരം

2026 ഓഗസ്റ്റ് 11മറുപടി നൽകിയത്: മുഈനുദ്ദീൻ ബാഖവി01 മിനിറ്റ്

ചോദ്യം

കസേര നിസ്കാരം, കസേര സ്വഫിൽ എങ്ങനെ ഇടണം എന്നതിൽ ഉസ്താദിന്റെ വീക്ഷണം?

മറുപടി

നിസ്കരിക്കുന്നതിന് കസേര തന്നെ വേണ്ട എന്നാണ് നമ്മുടെ ഇമാമുമാരുടെ ഗ്രന്ഥങ്ങളിൽ നിന്ന് മനസ്സിലാകുന്നത്.

അഥവാ നിന്ന് നിസ്കരിക്കാൻ കഴിയാത്തവർ ഇരുന്ന് നിസ്കരിക്കണം എന്ന് പറഞ്ഞിടത്ത് കസേരയുടെയോ സ്റ്റൂളിന്റെയോ കാര്യം പറഞ്ഞിട്ടേയില്ല.

മുമ്പുകാലത്തും കാൽ മുട്ടിനും മറ്റും പ്രശ്നങ്ങൾ ഉണ്ടായിരുന്നല്ലോ.
അത് ഇപ്പോൾ തുടങ്ങിയതൊന്നുമല്ല.
അന്ന് ആളുകൾ നിസ്കരിച്ചിരുന്നത് പോലെ ഇപ്പോഴും നിസ്കരിക്കുക.

നിൽക്കാൻ കഴിയുന്നവർ നിൽക്കുക അല്ലാത്തവർ സാധിക്കുന്നതുപോലെ ഇരിക്കട്ടെ.

ഇരിക്കാൻ പറ്റിയില്ലെങ്കിൽ നിസ്കാരം നിന്നു കൊണ്ട് തന്നെ മുഴുവനാക്കുക.
ഇങ്ങനെ നിസ്കരിച്ചാൽ തന്നെ നിസ്കാരത്തിൻറെ പൂർണ്ണത ലഭിക്കുന്നതാണ്.

പിന്നെ കസേര എവിടെ ഇടണം എന്ന ചർച്ച തീരുമാനമാകും എന്ന് തോന്നുന്നില്ല.രണ്ട് സാധ്യതയും പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.

ഓരോരുത്തരും സ്വീകരിക്കുന്ന അഭിപ്രായത്തെ അംഗീകരിക്കുക എന്നത് മാത്രമേ പ്രശ്നപരിഹാരത്തിന് മാർഗ്ഗമുള്ളൂ.

കസേര എവിടെ ഇടണം എന്നതൊന്നും നിസ്കാരത്തെയോ മറ്റോ ബാധിക്കുന്ന ഒരു വലിയ പ്രശ്നം ഒന്നുമല്ലല്ലോ.
എവിടെ ഇട്ടാലെന്താ?
ഇനി രണ്ടു കൂട്ടരും പറഞ്ഞ സ്ഥലത്തല്ലാതെ കസേര നിസ്കാരക്കാർക്ക് പ്രത്യേകം ബ്ലോക്ക് തിരിച്ചാലും പ്രശ്നമില്ല.

വ്യക്തിഗത സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ പ്രായോഗിക തീരുമാനങ്ങൾക്ക് നേരിട്ട് പണ്ഡിത മാർഗ്ഗനിർദ്ദേശം തേടുന്നത് നല്ലതാണ്.