നിസ്കാരം
MBF-0004

കുഴിനഖത്തിലെ ചളി വുളൂഅ് സാധുതയെ ബാധിക്കുമോ?

2026 ഓഗസ്റ്റ് 11മറുപടി നൽകിയത്: മുഈനുദ്ദീൻ ബാഖവി01 മിനിറ്റ്

ചോദ്യം

കുഴിനഖത്തിൽ ചളി അടഞ്ഞത് കാരണം വുളൂഇന്റെ സമയത്ത് വെള്ളം ചേരില്ല.

എന്നാൽ ചളി നീക്കൽ പ്രയാസമാണ്.
എങ്ങനെ വുളൂ ചെയ്യും ?

മറുപടി

വുളൂഇൻ്റെ അവയവം മുഴുവൻ കഴുകണം എന്നാണ് നിയമം.
അതിനുവേണ്ടി നഖങ്ങൾക്കിടയിലെ വിയർപ്പ് മുഖേന അല്ലാത്ത ചളിയും ചെറും നീക്കം ചെയ്യൽ നിർബന്ധമാണ്.

എന്നാൽ ഇമാം ഗസ്സാലി (റ)യെ പോലെയുള്ള പണ്ഡിതന്മാർ ഈ വിഷയത്തിൽ ഇളവ് പറഞ്ഞിട്ടുണ്ട്.
ചളി നീക്കാതെ ചെയ്താലും വുളൂ ശരിയാകും എന്നാണ് ഇവരുടെ പക്ഷം.

പക്ഷേ ചോദ്യത്തിൽ പറഞ്ഞ രൂപത്തിൽ ചളി നീക്കം ചെയ്യുന്നത് വേദന കൊണ്ടോ മറ്റോ പ്രയാസകരമാണ് എന്നാണ് മനസ്സിലാകുന്നത്.
ഈ സന്ദർഭത്തിൽ കുഴി നഖത്തിനുള്ളിലെ ചളി പ്രയാസം സഹിച്ച് നീക്കം ചെയ്യാതെ വുളൂ ചെയ്താൽ മതിയാവുമെന്ന് വ്യക്തമാണല്ലോ.

وكذا يشترط على ما جزم به كثيرون أن لا يكون وسخ تحت ظفر يمنع وصول الماء لما تحته خلافا لجمع منهم الغزالي والزركشي وغيرهما وأطالوا في ترجيحه وصرحوا بالمسامحة عما تحتها من الوسخ دون نحو العجين وأشار الأذرعي وغيره إلى ضعف مقالتهم وقد صرح في التتمة وغيرها بما في الروضة وغيرها من عدم المسامحة بشيء مما تحتها حيث منع وصول الماء بمحله وأفتى البغوي في وسخ حصل من غبار بأنه يمنع صحة الوضوء بخلاف ما نشأ من بدنه وهو العرق المتجمد وجزم به في الأنوار

വ്യക്തിഗത സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ പ്രായോഗിക തീരുമാനങ്ങൾക്ക് നേരിട്ട് പണ്ഡിത മാർഗ്ഗനിർദ്ദേശം തേടുന്നത് നല്ലതാണ്.